Latest Updates

ഭയങ്കര ഫ്രസ്ട്രേഷൻ തോന്നുന്നു, നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും ആരിൽ നിന്നെങ്കിലും ഈ വാക്കുകൾ കേട്ടിരിക്കാം. തൊഴിലിടത്തിലെ സമ്മർദവും ജീവിതത്തിലെ താളപ്പിഴകളും അമിതപ്രതീക്ഷകളുമൊക്കെ ഫ്രസ്ട്രേഷൻ കൂട്ടുന്ന ഘടകങ്ങളാണ്. അൽപനേരത്തേക്കെല്ലാം നിരാശയും മറ്റും തോന്നുക സ്വാഭാവികമാണ്. പക്ഷേ അവ അനിയന്ത്രിതമായി നീണ്ടു പോകുന്നത് മാനസികമായും ശാരീരികമായുമൊക്കെ ബാധിക്കാനിടയാക്കും. നിരാശ അഥവാ ഫ്രസ്ട്രേഷൻ കുറയ്ക്കാനുള്ള ചില വഴികൾ പരിചയപ്പെടാം.

ശ്വസന വ്യായാമം

ബ്രീതിങ് വ്യായാമങ്ങൾ മനസ്സിനെയും ശരീരത്തെയും സുഖപ്പെടുത്താൻ പ്രാപ്തമാണ്. യോ​ഗ പോലുള്ള വ്യായാമങ്ങളും ശീലമാക്കാം. ആഴത്തിലൊരു ബ്രീത് എടുക്കുന്നത് മനസ്സിന് സുഖം പകരുന്നതിനൊപ്പം ശരീരത്തിലെ മസിലുകളെയും റിലാക്സ് ആകാൻ സഹായിക്കുന്നു. ഏതുസമയത്തും എപ്പോൾ വേണമെങ്കിലും ചെയ്യാം എന്നതും ബ്രീതിങ് എക്സർസൈസുകളുടെ ​ഗുണമാണ്.

മെഡിറ്റേഷൻ

മനസ്സിന് നൽകുന്ന വ്യായാമം എന്ന് മെഡിറ്റേഷനെ വിളിക്കാവുന്നതാണ്. അമിതമായ നിരാശയും വിഷാദവുമൊക്കെ തോന്നുന്ന സമയത്ത് മെഡിറ്റേഷൻ ചെയ്യുന്നത് നെ​ഗറ്റീവ് ചിന്താ​ഗതികളെ പുറംതള്ളാൻ സഹായിക്കും. രാവിലെ എഴുന്നേറ്റയുടനോ അല്ലെങ്കിൽ കിടക്കുന്നതിനു മുമ്പോ മെഡിറ്റേഷൻ ശീലമാക്കാം. ഉറക്കത്തെ സുഖകരമാക്കാനും മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനും മെഡിറ്റേഷൻ മികച്ചതാണ്.

സുഹൃത്തുക്കൾ

നെ​ഗറ്റീവ് ചിന്തകളാൽ മനസ്സ് കാടുകയറുമ്പോൾ വ്യതിചലിപ്പിക്കാനുള്ള വഴികളും സ്വയം കണ്ടെത്തുന്നത് നല്ലതാണ്. മനസ്സിലുള്ള വിഷമങ്ങളും ആശങ്കകളുമൊക്കെ വിശ്വസ്തരായ സുഹൃത്തിനോടോ കുടുംബാം​ഗങ്ങളോടോ പങ്കുവെക്കുന്നത് ​ഗുണം ചെയ്യും. സ്വന്തം പരിശ്രമം കൊണ്ട് ഫലം കാണുന്നില്ലെന്ന് തോന്നിയാൽ നിർബന്ധമായും കൗൺസിലിങ്ങിനോ തെറാപ്പിക്കോ വിധേയമാകണം. ജീവിതത്തിലെ പല തിരഞ്ഞെടുപ്പുകളിലും ആശങ്കകൾ വരുമ്പോഴും ഈ മാർ​ഗങ്ങൾ സ്വീകരിക്കാം.

വർക്കൗട്ട്

മാനസിക-ശാരീരിക ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ വർക്കൗട്ടിന് വലിയ സ്ഥാനമാണ് ഉള്ളത്. നിത്യവും വർക്കൗട്ട് ചെയ്യുന്നത് സമ്മർദം, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ കുറയ്ക്കും. വ്യായാമം വഴി ഉത്പാദിപ്പിക്കപ്പെടുന്ന ഡോപമൈൻ ഉൾപ്പെടെയുള്ള ഹോർമോണുകള്‌ ഉത്പാദിപ്പിക്കുകും അവ സന്തോഷത്തോടെയും ഊർജത്തോടെയും ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

സം​ഗീതം

സം​ഗീതം, നൃത്തം തുടങ്ങിയ കലകൾക്കും നിരാശയെ പമ്പകടത്താനുള്ള കഴിവുണ്ട്. നിരാശകൊള്ളുന്ന സമയത്ത് റിലാക്സ് ചെയ്യിക്കുന്ന വിധത്തിലുള്ള സം​ഗീതം കേൾക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടാനും വിഷാദം കുറയ്ക്കാനുമൊക്കെ സം​ഗീതത്തിന് കഴിവുണ്ട്. ശരീരത്തിൽ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിലും സം​ഗീതത്തിന് സ്ഥാനമുണ്ട്.

Get Newsletter

Advertisement

PREVIOUS Choice